Latest News :
Home » » പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് വൃക്ഷതൈ നട്ടു

പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് വൃക്ഷതൈ നട്ടു

Written By Muhimmath News on Monday, 5 June 2017 | 18:30



കാസര്‍കോട്: ലോക പരിസ്ഥിതി ദിനത്തില്‍ പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി, ജനമൈത്രി പോലീസ് കാസര്‍കോട്, കാസര്‍കോട് സോഷ്യല്‍ ഫോറസ്ടി ഡിപ്പാര്‍ട്ട്‌മെന്റിന്റയും സംയുക്താഭിമുഖ്യത്തില്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് ഡി.വൈ.എസ്.പി.എം വി സുകുമാരന്‍ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സി.ഐ.സി.എ.അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു. സി.ഐ.ബാബു പെരിങ്ങയത്ത്, പ്രിന്‍സിപ്പല്‍ എസ് ഐ.പി.അജിത്കുമാര്‍, പി.രവീന്ദ്രന്‍, നഗരസഭാംഗം കെ.മോഹനന്‍, മഹമുദ് വട്ടേക്കാട്, ഷാഫി തെരുവത്ത്, ജോസ് മാസ്റ്റര്‍, എ.പി.സുരേഷ്, ടി.കെ.വേണുഗോപാലന്‍ സംസാരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved