Latest News :
Home » , » തൃക്കരിപ്പൂര്‍ മുജമ്മഇല്‍ റമളാന്‍ പ്രഭാഷണവും പ്രാര്‍ത്ഥനാ സംഗമവും ജൂണ്‍ 18 ന്

തൃക്കരിപ്പൂര്‍ മുജമ്മഇല്‍ റമളാന്‍ പ്രഭാഷണവും പ്രാര്‍ത്ഥനാ സംഗമവും ജൂണ്‍ 18 ന്

Written By Muhimmath News on Thursday, 8 June 2017 | 20:32

തൃക്കരിപ്പൂര്‍: അല്‍ മുജമ്മഉല്‍ ഇസ്‌ലാമി വര്‍ഷം തോറും നടത്തി വരാറുള്ള റമളാന്‍ പ്രഭാഷണവും പ്രാര്‍ത്ഥനാ സംഗമവും ജൂണ്‍ 18 ഞായര്‍ (റമളാന്‍ 23) രാവിലെ 9.30 മുതല്‍ സി.ഉസ്താദ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രമുഖ പ്രഭാഷകന്‍ നൗഫല്‍ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തും. കൂട്ടു പ്രാര്‍ത്ഥനയ്ക്ക് ളിയാഉല്‍ മുസ്ത്വഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, പി.മുഹമ്മദ് സ്വാലിഹ് സഅദി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. എം.ടി അബ്ദുല്‍ ജലീല്‍ സഖാഫി, എം. ജാബിര്‍ സഖാഫി, സ്വാദിഖ് അഹ്‌സനി, ബശീര്‍ മിസ്ബാഹി, ഹനീഫ അഹ്‌സനി, എം.ടി.പി ഇസ്മാഈല്‍ സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved