Latest News :
Home » , » സംസ്ഥാനത്ത് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും

സംസ്ഥാനത്ത് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും

Written By Muhimmath News on Tuesday, 13 June 2017 | 17:55



തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. 45 ദിവസത്തേക്കാണ് നിരോധനം. യന്ത്രവത്കൃത ബോട്ടുകള്‍ നാളെ അര്‍ധരാത്രിക്കുള്ളില്‍ തീരത്ത് അടുപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

ട്രോളിങ് നിരോധനം കേരളത്തിലെ ഒരു ലക്ഷത്തിലധികം തൊഴിലാളികളെ നിരോധനം നേരിട്ട് ബാധിക്കും. അനുബന്ധ വ്യവസായങ്ങളിലെ തൊഴിലാളികളെ കൂടി കൂട്ടിച്ചേര്‍ത്താല്‍ നിരോധനം ബാധിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷം കടക്കും. മത്സ്യത്തൊഴിലാളികളുടെ ദാരിദ്ര്യം അകറ്റാന്‍ സര്‍ക്കാര്‍ സൗജന്യറേഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്.നിരോധനമായി ബന്ധപ്പെട്ട് നാളെ ഉച്ചമുതല്‍ തീരദേശ പൊലീസിന്റെ പ്രത്യേക പെട്രോളിങ്ങും ആരംഭിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved