Latest News :
Home » , » തുളു ഭാഷയെ അവഗണിക്കരുത്: തുളുനാട് ഫോറം

തുളു ഭാഷയെ അവഗണിക്കരുത്: തുളുനാട് ഫോറം

Written By Muhimmath News on Friday, 30 June 2017 | 21:58

കോഴിക്കോട്: മാറി മാറി വരുന്ന സര്‍ക്കാറുകള്‍ തുളു ഭാഷയുടെ നിലനില്‍പ്പിന്നായി ഒന്നും ചെയ്യുന്നില്ലന്നും തുളു ഭാഷയ്ക്ക് സി.രാഘവന്‍ മാസ്റ്റര്‍ നല്‍കിയ സംഭാവനകള്‍ മറക്കാനാകാത്തതാണെന്നും കോഴിക്കോട് തുളുനാട് ഫോറം. ഏറെ ആദരിക്കപ്പെടേണ്ട ഒരു വ്യക്തിയാണ് അദ്ദേഹം. അനേകം മലയാള രചനകള്‍ കന്നടയിലേക്ക് വിവര്‍ത്തനം ചെയ്ത അദ്ദേഹത്തിന്റെ സേവനങ്ങള്‍ കാണാന്‍ കേരള ജനതയും സര്‍ക്കാറും തയ്യാറാകണം. തുളു ഭാഷയില്‍ അദ്ദേഹത്തിന്റെ പരിഭാഷയാണ് നാണജ്ജാറ് സുദ തിര്‍ഗിയാറ് എന്നത്. കന്നട കലാകാരന്‍ മഹാലിംഗയുടെ നോവലിന്റെ തുളു ആവിഷ്‌കാരമായ ഈ രചന മികച്ച കാല്‍വെപ്പാണ്. കാസര്‍ഗോഡന്‍ മലയോര ഗ്രാമങ്ങള്‍ ഇതിവൃത്തമൊരുക്കുന്ന ഈ രചനയ്ക്ക് ഉചിതമായ ഭാഷ തുളു തന്നെയാണ്. തുളുവില്‍ എഴുതപ്പെട്ടപ്പോഴാണ് ആ നോവല്‍ വായനാ യോഗ്യമായത്. തുളു ഭാഷയില്‍ മലയാള ലിപിയില്‍ എഴുതിയ ഈ രചന മികച്ച അനുഭവം സമ്മാനിക്കുന്നതാണ്.

തുളു ഭാഷയക്ക് വേണ്ടിയുള്ള നീക്കങ്ങള്‍ എഴുത്തുകാരില്‍ നിന്ന് ഇനിയും ഉണ്ടാവണം. രാഘവന്‍ മാസ്റ്റര്‍ ഒരു മാതൃകയാണ്. മരിച്ചു കൊണ്ടിരിക്കുന്ന ഒരു ഭാഷയ്ക്ക് ജീവന്‍ നല്‍ കാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണന്നും യോഗത്തില്‍ സംസാരിച്ച ഹാരിസ് കൊമ്പോട് ഉണര്‍ത്തി. സര്‍ക്കാര്‍ ബജറ്റില്‍ തുളു ഭാഷയുടെ പുരോഗതിക്കായി ഫണ്ട് വകയിരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് തുളുനാട് ഫോറം നടത്തിയ സംഗമം അക്ഷയ കുമാര്‍ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന്‍ മണിയാണി അധ്യക്ഷത വഹിച്ചു. അഖില്‍ കാസര്‍ഗോഡ്, പ്രജ്വല്‍, അബൂത്വാഹിര്‍, ഹംസ പാണത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved