Latest News :
Home » , » വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Written By Muhimmath News on Wednesday, 21 June 2017 | 11:16

ഉദുമ: വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ ഈച്ചിലിങ്കാലിലെ പരേതനായ പരേതനായ ഹസൈനാര്‍ ഹാജിയുടെ ഭാര്യ സുബൈദ (70) യെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 ചൊവ്വാഴ്ച വൈകിട്ട് ഏഴര മണിയോടെയാണ് സംഭവം .മകന്‍ മജീദിന്റെ മാങ്ങാട് ചോയിച്ചില്ലിലെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. നോമ്പ് തുറ കഴിഞ്ഞ ശേഷം കാണാതിരുന്ന സുബൈദയെ വീട്ടുകാരും അയല്‍വാസികളും അന്വേഷിക്കുന്നതിനിടയിലാണ് വീടിനു സമീപത്തെ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.  അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

 ബേക്കല്‍ പോലീസും കാസര്‍കോട് നിന്നെത്തിയ അഗ്‌നിശമന സേനയും ചേര്‍ന്ന് പുറത്തെടുത്ത മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

മറ്റുമക്കള്‍: അബ്ദുള്‍ റഹിമാന്‍, ഹാരിസ്, ഉമ്മര്‍ ഫാറൂഖ് പരേതനായ മുഹമ്മദ്, മരുമക്കള്‍: സഫൂറ, ഹാജിറ ,സമീറ സാജിദ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved