Latest News :
Home » , , » കണ്ണീരണിഞ്ഞ് ഉദ്യാവര്‍; മുങ്ങിമരിച്ച വിദ്യാര്‍ത്ഥികളുടെ മയ്യിത്ത് ഖബറടക്കി

കണ്ണീരണിഞ്ഞ് ഉദ്യാവര്‍; മുങ്ങിമരിച്ച വിദ്യാര്‍ത്ഥികളുടെ മയ്യിത്ത് ഖബറടക്കി

Written By Muhimmath News on Sunday, 11 June 2017 | 17:31
























മഞ്ചേശ്വരം: വയലിലെ വെള്ളക്കെട്ടില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ മൂന്ന് വിദ്യാര്‍ത്ഥികള്‍ സമീപത്തെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച സംഭവം ഉദ്യാവര്‍ പ്രദേശത്തെ കണ്ണീരിലാഴ്ത്തി. ഉദ്യാവര്‍ ബി.എസ് നഗറിലെ പി.ടി മുഹമ്മദ് -സീനത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷരീഫ്(ഏഴ്), മഹമൂദ്-ഖദീജ ദമ്പതികളുടെ മകന്‍ അബ്ദുല്‍ അസ്‌ലം(എട്ട്), അഹമ്മദ് ബാവ എന്ന ഹസന്‍കുഞ്ഞി സഫ്രീന ദമ്പതികളുടെ മകന്‍ മുഹമ്മദ് അഫ്രീദ്(11) എന്നിവരാണ് മരിച്ചത്. മൃതദേഹം ഞായറാഴ്ച രാവിലെ മംഗല്‍പാടി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന് ശേഷം ഉച്ചയോടെ ഉദ്യാവര്‍ ആയിരം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ശനിയാഴ്ച വൈകുന്നേരമാണ് വിദ്യാര്‍ത്ഥികള്‍ ഉദ്യാവര്‍ ക്ഷേത്രത്തിന് പിറകിലുള്ള പാടത്തോട് ചേര്‍ന്നുള്ള തോടും കുളവും കൂടിച്ചേരുന്ന ഭാഗത്ത് കുളിക്കാന്‍ പോയത്. ശക്തമായ മഴയില്‍ ഇവിടെ വെള്ളവും ചെളിയും നിറഞ്ഞിരുന്നതിനാല്‍ ഇതിനിടയില്‍ പെട്ടാണ് മൂന്ന് പേര്‍ക്കും മരണം സംഭവിച്ചത്.

കുഞ്ചത്തൂര്‍ മാട ഉദ്യാവാര ബി എസ് നഗറിലെ പി ടി മുഹമ്മദിന്റെ മകനായ മുഹമ്മദ് ഷരീഫും, മുഹമ്മദിന്റെ മകനായ അസീമും മാട ജി എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. അഹ് മദ് ബാവയുടെ മകന്‍ അബ്ദുല്‍ അഫ്രീദ് ഉദ്യാവാര അല്‍സഖഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved