Latest News :
Home » , » ഉളുവാര്‍ അന്തുഞ്ഞി ഹാജി നിര്യാതനായി

ഉളുവാര്‍ അന്തുഞ്ഞി ഹാജി നിര്യാതനായി

Written By Muhimmath News on Thursday, 1 June 2017 | 16:38

ഉളുവാര്‍: ഉളുവാര്‍ യുണിറ്റ് എസ്.വൈ.എസ് സാന്ത്വനം വൈ.ചെയര്‍മാന്‍ സിദ്ധീഖ് യു.എ.ഇ യുടെ പിതാവ് അന്തുഞ്ഞി ഹാജി(85)നിര്യാതനായി. ഉളുവാര്‍ തായേക്കിലെ പരേതനായ മമ്മുഞ്ഞി ഔറാന്റെ മകനാന്. ഭാര്യ: ആസിയമ്മ. മറ്റുമക്കള്‍: സൈനബ, ഫാത്തിമ, കദീജ, മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ (ദുബായ്), ഫാറൂഖ്(ഷാര്‍ജ). മയ്യിത്ത് ഉളുവാര്‍ ജുമാ മസ്ജിദ് കബര്‍ സ്ഥാനിയില്‍ കബറടക്കി.

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ല പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി, എസ്.വൈ.എസ് ജില്ല സെക്രട്ടറി അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, എസ്.വൈ.എസ് മുള്ളേരിയ സോണ്‍ ക്ഷേമകാര്യ പ്രസിഡന്റ് ഉമര്‍ സഖാഫി കൊമ്പോട്, കുമ്പോള്‍ സര്‍ക്കിള്‍ ട്രഷര്‍ ഹനീഫ് സഅദി കുമ്പോള്‍, സിദ്ധീഖ് പി.കെ നഗര്‍, മുഹമ്മദ് മുസ്ലിയാര്‍ തുപ്പക്കള്‍, ഹസന്‍ ഹിമമി, എസ്.വൈ.എസ് പെര്‍ള സര്‍ക്കിള്‍ സെക്രട്ടറി അഷ്‌റഫ് സഖാഫി ശേണി, കാസര്‍കോട് ഡിവിഷന്‍ എസ്.എസ്.എഫ് ട്രഷര്‍ അഷ്‌റഫ് സഖാഫി ഉളുവാര്‍, സിദ്ദീഖ് സഖാഫി, ലത്തീഫ് സഅദി ആരിക്കാടി തുടങ്ങിയ സുന്നി സംഘടന, സ്ഥാപന നേതാക്കള്‍ വീട്ടിലെത്തി അനുശോചിച്ചു.

അന്തുഞ്ഞി ഹാജിയുടെ പേരില്‍ എല്ലാ പള്ളികളിലും മയ്യിത്ത് നിസ്‌കരിക്കയും മഗ്ഫിറത്തിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന മജ്‌ലിസുകള്‍ സംഘടിപ്പിക്കുകയും ചെയ്യണമെന്ന് സമസ്ത കേരള സുന്നി യുവജന സംഘം ജില്ല പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved