Latest News :
Home » , , , » യു.പിയില്‍ സുന്നി, ശിയ വഖ്ഫ് ബോര്‍ഡുകള്‍ പിരിച്ചുവിട്ടു

യു.പിയില്‍ സുന്നി, ശിയ വഖ്ഫ് ബോര്‍ഡുകള്‍ പിരിച്ചുവിട്ടു

Written By Muhimmath News on Friday, 16 June 2017 | 10:24
























ലഖ്‌നോ: സംസ്ഥാനത്തെ സുന്നി, ശിയാ വഖ്ഫ് ബോര്‍ഡുകള്‍ പിരിച്ചുവിടുന്നതായി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യു.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അഴിമതി ആരോപണത്തിന്റെ പേരിലാണ് പിരിച്ചുവിടല്‍ എന്നാണ് വിശദീകരണം.

മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊണ്ടതെന്ന് വഖ്ഫ് സഹമന്ത്രി മുഹ്‌സിന്‍ റസ പറഞ്ഞു. അഴിമതി ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചതായും അദ്ദേഹം വ്യക്തമാക്കി. 

ഷിയാ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ വസിം റിസ്‌വിയും മുന്‍ വഖ്ഫ് മന്ത്രിയും മുതിര്‍ന്ന എസ്.പി നേതാവുമായ അസംഖാനും അന്വേഷണ പരിധിയിലുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved