Latest News :
Home » » വനിത കമ്മീഷന്‍ മെഗാ അദാലത്തില്‍ 21 പരാതികള്‍ തീര്‍പ്പാക്കി

വനിത കമ്മീഷന്‍ മെഗാ അദാലത്തില്‍ 21 പരാതികള്‍ തീര്‍പ്പാക്കി

Written By Muhimmath News on Tuesday, 6 June 2017 | 20:35


കാസര്‍കോട്: ജില്ലയില്‍ സംസ്ഥാന വനിത കമ്മീഷന്‍ നടത്തിയ മെഗാ അദാലത്തില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിത കമ്മീഷന്‍ അംഗം ഡോ: ലിസി ജോസിന്‍െ്‌റ അധ്യക്ഷതയില്‍ നടന്ന മെഗാ അദാലത്തില്‍ മൊത്തം 51 പരാതികളാണ് സ്വീകരിച്ചത്. തീര്‍പ്പാകാത്ത പരാതികളില്‍ പോലീസിനോടും വിവിധ വകുപ്പ് മേധാവികളോടും അന്വേഷിച്ചു റിപ്പോര്‍ട്ട് ഹാജരാക്കുവാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് പരാതിയുമായെത്തിയ നാലു ദമ്പതികളെ കൗണ്‍സിലിംഗിന് അയച്ചു. യുവതിയെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയ യുവാവിനെതിരെ നടപടിയെടുക്കുവാന്‍ പോലീസിനോട് ആവശ്യപ്പെട്ടു. വൃദ്ധദമ്പതികളെ സംരക്ഷിക്കുന്നില്ല എന്ന പരാതിയിലും വൃദ്ധരായ ദമ്പതികളെ സഹോദരങ്ങള്‍ ഉപദ്രവിക്കുന്നുവെന്ന പരാതിയിലും പോലീസിനോട് അന്വേഷിച്ചു നടപടിയെടുക്കുവാനും കമ്മീഷന്‍ നിര്‍ദേശിച്ചു.

നീര്‍ത്തട പദ്ധതിപ്രകാരം വാഴക്കൃഷി നടത്തിയ ബേഡഡുക്ക കൊളത്തൂരിലെ പൗര്‍ണമി ജെഎല്‍ജിയിലെ അഞ്ചു സ്ത്രീകള്‍ക്ക് ലഭിക്കേണ്ട 14400 രൂപ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്ന പരാതിയില്‍ ഒരു മാസത്തിനകം പരിഹാരം കാണുവാന്‍ കാറഡുക്ക ബ്ലോക് ഡെവലപ്പ്‌മെന്‍്‌റ ഓഫിസറോട് ആവശ്യപ്പെട്ടു. ഉദുമ പഞ്ചായത്തിലെ വൈസ് പ്രസിഡന്‍്‌റിനെതിരെ പഞ്ചായത്ത് സിഡിപിഒ നല്‍കിയ പരാതിയിലും തീര്‍പ്പായി. അദാലത്തില്‍ പഞ്ചായത്ത് പ്രസിഡന്‍്‌റിന്‍െ്‌റ കൂടി സാന്നിധ്യത്തിലാണ് സിഡിപിഒയുടെ പരാതിയില്‍ കമ്മീഷന്‍ തീര്‍പ്പാക്കിയത്.

മെഗാ അദാലത്തില്‍ എ ഡി എം.കെ അംബുജാക്ഷന്‍, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ പി.ഡീന ഭരതന്‍, ലീഗല്‍ അഡ്‌വൈസറി കമ്മിറ്റി അംഗങ്ങളായ അഡ്വ.പ്രസന്ന മണികണ്ഠന്‍, അഡ്വ.ജോണ്‍ എബ്രഹാം, വനിത സെല്‍ ഉദ്യോഗസ്ഥര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved