Latest News :
Home » , » ലോക പരിസ്ഥിതി ദിനം: വൃക്ഷത്തൈ നട്ട് ആയിരങ്ങള്‍

ലോക പരിസ്ഥിതി ദിനം: വൃക്ഷത്തൈ നട്ട് ആയിരങ്ങള്‍

Written By Muhimmath News on Monday, 5 June 2017 | 20:06




കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പേരാല്‍ യൂണിറ്റ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്.ജെ.എം റൈഞ്ച് പ്രസിഡന്റ് ഉസ്മാന്‍ സഖാഫി തലക്കിയും കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ സെക്രട്ടറി എം.എ മുഹമ്മദ് ഹാജി പേരാലും ചേര്‍ന്ന് വൃക്ഷത്തൈ നടുന്നു.


ലോക പരിസ്ഥിതി ദിനത്തില്‍ ഭൂമിക്കൊരു തണല്‍ എന്ന പദ്ധതിയുടെ ഭാഗമായി, സി വൈ സി സി ചൗക്കിയുടെ ആഭിമുഖ്യത്തില്‍ മൊഗ്രാല്‍പുത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ നടന്ന മരതൈ വിതരണവും നടല്‍ പരിപാടിയും വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകന്‍മാരുടെയും സംഘടനാ ഭാരവാഹികളുടെയും സാനിദ്ധ്യത്തില്‍ സി വൈ സി സി രക്ഷാധികാരി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. പ്രന്‍സിപ്പാല്‍ രമേഷന്‍ അദ്ധ്യക്ഷത വഹിച്ചു. മൊയ്തീന്‍ കുന്നില്‍, സാദിഖ് കടപ്പുറം, ആരിഫ് ബിന്‍ ദാസ്, തൗസീഫ് ചൗക്കി, താജുദ്ധീന്‍ കുണ്ടത്തില്‍, അന്‍ച്ചു തോരവളപ്പ്, സലീം അര്‍ജാല്‍, ദില്‍ശാദ് തോരവളപ്പ്, ശനാദ്, അല്‍ത്താഫ്, ഹിഷാം, അന്‍സാഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




എസ്.എസ്.എഫ് ആലൂര്‍ യൂണിറ്റ് മരത്തൈ നടല്‍ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല അപ്പോളോ നിര്‍വ്വഹിക്കുന്നു.



എസ് എസ് എഫ് വൃക്ഷതൈ നടല്‍ ആദൂര്‍സെക്ടര്‍ തല ഉദ്ഘാടനം ആദൂര്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍ സുരേഷന്‍ നിര്‍വഹിക്കുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved