Latest News :
Home » » മരമുത്തച്ഛന് വലയം തീര്‍ത്ത് പ്രകൃതി സംരക്ഷണ പ്രതിജ്ഞ

മരമുത്തച്ഛന് വലയം തീര്‍ത്ത് പ്രകൃതി സംരക്ഷണ പ്രതിജ്ഞ

Written By Muhimmath News on Monday, 5 June 2017 | 20:18




ബദിയടുക്ക: കുംട്ടി കാന എ എസ് ബി സ്‌കൂള്‍ വിദ്യാത്ഥികളും അധ്യാപകരും നാട്ടുകാരും കൈകോര്‍ത്ത് പ്രകൃതി സംരക്ഷണ പ്രതിജ്ഞയെടുത്തു. മരമുത്തച്ഛന് സംരക്ഷണ വലയത്തില്‍ വിദ്യാത്ഥികള്‍ക്കൊപ്പം അബ്ബാസ് എം.എം. പി ടി എ പ്രസിഡണ്ട് ഉമര്‍ പാലടുക്ക, വിദ്യാലയ സംരക്ഷണ സമിതി ചെയര്‍മാന്‍ ആസിഫലി എം.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മഹാ ലിംഗേശ്വര ഭട്ട്, സ്‌കൂള്‍ ഇക്കോ ക്ലബ് കണ്‍വീനര്‍ ടി.ഒ.ഉണ്ണികൃഷ്ണന്‍, ടിമ്പര്‍ മുഹമ്മദ് ഹാജി, ബി.യം. ഖാലിദ് ബാപാലിപ്പനം , പൂര്‍വ്വ വിദ്യാത്ഥി സംഘം സെക്രട്ടറി അബ്ദുസ്സലാം പാടലടുക്ക എന്നിവര്‍ സംബന്ധിച്ചു. ഗൃഹ സന്ദര്‍ശനവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു. ഗ്രഹ പരിസര ശുചീകരണത്തിന് അധ്യാപകരും വിദ്യാത്ഥികളും നേതൃത്വം നല്‍കി.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved