ലോക പരിസ്ഥിതി ദിനം: എസ്.എസ്.എഫ് വൃക്ഷത്തൈകള്‍ നട്ടു
സീതാംഗോളി: നാളേക്കൊരു തണല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.എസ്.എഫ് ആചരിക്കുന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ കാസറഗോഡ് ഡിവിഷനിലെ സെക്ടര്‍ കേന്ദ്രങ്ങളിലും, യൂണിറ്റുകളിലും വൃക്ഷത്തൈകള്‍ നട്ടു. ഡിവിഷന്‍തല ഉദ്ഘാടനം സീതാംഗോളിയില്‍ മാലിക്ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസ് പ്രിന്‍സിപ്പള്‍ ബി.ഉദയകുമാര്‍ നിര്‍വ്വഹിച്ചു. അബ്ദുറഹ്മാന് തുരുത്തി, ഡിവിഷന് പ്രസിഡന്റ് ശംസീര്‍ സൈനി ത്വാഹാ നഗര്‍, അബ്ദുറഹ്മാന് തുരുത്തി, അഷ്റഫ് സഖാഫി ഉളുവാര്‍, സുബൈര്‍ ബാഡൂര്‍, വിശ്വേഷ് കൃഷ്ണന്, സുരേഷ് നായക്, ഉനൈസുറഹ്മാന്‍ ഊജംപദവ് സംബന്ധിച്ചു.
Post a Comment