Latest News :
Home » , » താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരം പ്രതിഫലിപ്പിക്കുന്നില്ല, വിദേശ സഞ്ചാരികള്‍ക്ക് താജ്മഹലിന്റെ രൂപത്തിന് പകരം ഭഗവത് ഗീതയോ രാമായണമോ സമ്മാനമായി നല്‍കണം: യോഗി

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരം പ്രതിഫലിപ്പിക്കുന്നില്ല, വിദേശ സഞ്ചാരികള്‍ക്ക് താജ്മഹലിന്റെ രൂപത്തിന് പകരം ഭഗവത് ഗീതയോ രാമായണമോ സമ്മാനമായി നല്‍കണം: യോഗി

Written By Muhimmath News on Friday, 16 June 2017 | 20:30


ലക്‌നൗ: ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് താജ്മഹലിന്റെ രൂപം പാരിതോഷികമായി നല്‍കരുതെന്ന് യോഗി ആദിത്യനാഥ്. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്നു പറഞ്ഞാണ് യോഗി ആദിത്യനാഥ് ഇത്തരമൊരു നിര്‍ദേശം വെച്ചത്.

ബീഹാറിലെ ദര്‍ബാംഗയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു യു.പി മുഖ്യമന്ത്രി. ' ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശരാജ്യങ്ങളിലെ വിശിഷ്ടവ്യക്തികള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലാത്ത താജ്മഹലിന്റെ രൂപം പാരിതോഷികമായി നല്‍കുന്ന രീതിയുണ്ട്. ഈ രീതി മാറണം. പകരം ഭഗവത് ഗീതയോ രാമായണമോ വിദേശരാജ്യങ്ങളിലെ വിശിഷ്ട വ്യക്തികള്‍ക്കു നല്‍കണം' യോഗി പറഞ്ഞു.

പരമ്പരാഗത മൈഥിലി ബ്രാഹ്മണ സമൂഹം താമസിക്കുന്ന പ്രദേശത്തായിരുന്നു യു.പി മുഖ്യമന്ത്രിയുടെ പ്രസംഗം. ഹിന്ദു വികാരത്തെ മുതലെടുക്കാനാണ് ഇത്തരമൊരു വേദി തെരഞ്ഞെടുത്തതെന്നാണ് പാര്‍ട്ടി ഉറവിടങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നത്. മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കാനെത്തിയതായിരുന്നു അദ്ദേഹം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved