Latest News :
Home » , » 20 ലക്ഷം രൂപയുടെ കുഴല്‍പണവുമായി യുവാവ് അറസ്റ്റില്‍

20 ലക്ഷം രൂപയുടെ കുഴല്‍പണവുമായി യുവാവ് അറസ്റ്റില്‍

Written By Muhimmath News on Friday, 2 June 2017 | 17:59

കണ്ണൂര്‍: കട്ടിലിനടിയില്‍ സൂക്ഷിച്ചുവച്ച 20 ലക്ഷം രൂപയുടെ കുഴല്‍പണവുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. തളിപറമ്പ, മൊറാഴ സെന്‍ട്രലിലെ പുതിയപുരയില്‍ ഷാനവാസി(26) നെയാണ് എസ് ഐ ബിനുമോഹന്‍ അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അറസ്റ്റ്. പ്രതിയെ ചോദ്യം ചെയ്തുവരുന്നു.

കുഴല്‍പണ ഇടപാടുമായി ബന്ധമുള്ള പ്രതി നേരത്തെ ഗള്‍ഫിലായിരുന്നു. രണ്ടു മാസം മുമ്പ് നാട്ടില്‍ തിരിച്ചെത്തി, മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുഴല്‍പ്പണ മാഫിയാസംഘത്തില്‍ ചേരുകയായിരുന്നുവെന്നു സംശയിക്കുന്നു. ഇതോടെ ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായി. ഇതിനിടയിലാണ് ഷാനവാസിന്റെ വീട്ടില്‍ കുഴല്‍പ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം പൊലീസിനു ലഭിച്ചത്. ഷാനവാസ് ഉറങ്ങിക്കിടന്നിരുന്ന കട്ടിലിന്റെ അടിയിലാണ് പണം സൂക്ഷിച്ചിരുന്നത്. 2000 രൂപയുടെ ഏഴു കെട്ടും 500 രൂപയുടെ എട്ടുകെട്ടുകളുമാക്കിയാണ് പണം വച്ചിരുന്നത്.

കഴിഞ്ഞ ദിവസം രാത്രി 7.30ന് മലപ്പുറത്തു നിന്നു വെള്ള നിറത്തിലുള്ള ബൊലേറോ കാറിലെത്തിയവരാണ് പണം കൈമാറിയതെന്നാണ് ഷാനവാസ് പൊലീസിനു നല്‍കിയ മൊഴി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved