Latest News :
Home » , » കാണാതായ യുവാവ് കുളത്തില്‍ മരിച്ച നിലയില്‍

കാണാതായ യുവാവ് കുളത്തില്‍ മരിച്ച നിലയില്‍

Written By Muhimmath News on Wednesday, 14 June 2017 | 18:38

കുമ്പള: ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായ യുവാവിനെ കവുങ്ങിന്‍ തോട്ടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മംഗല്‍പാടി, ഹേരൂര്‍, ചിന്ന മുഗര്‍, ചെറുങ്കുളയിലെ പരേതനായ ബീരാന്‍ കുഞ്ഞിയുടെ മകന്‍ മൊയ്തീന്‍ ഷാഫി (21)യാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ വീട്ടില്‍ നിന്നു പോയതായിരുന്നു. വൈകുന്നേരം നോമ്പുതുറയുടെ സമയമായിട്ടും തിരിച്ചെത്തിയില്ല. പള്ളിയില്‍ വച്ച് നോമ്പു തുറന്നിരിക്കുമെന്നായിരുന്നു വീട്ടുകാര്‍ കരുതിയത്.

രാത്രിയിലും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടങ്ങി. ബുധനാഴ്ച രാവിലെ തെരച്ചില്‍ നടത്തുന്നതിനിടയില്‍ വീട്ടില്‍ നിന്നും അല്‍പം അകലെ അബ്ദുള്ള എന്നയാളുടെ ഉടമസ്ഥതയിലുള്ള കവുങ്ങിന്‍ തോട്ടത്തിനു നടുവിലെ കുളത്തിലാണ് മൃതദേഹം കാണപ്പെട്ടത്. അബദ്ധത്തില്‍ വീണു മരിച്ചതായിരിക്കുമെന്നു സംശയിക്കുന്നു. കുമ്പള പൊലീസെത്തി അന്വേഷണം തുടങ്ങി. ആയിഷയാണ് മാതാവ്. ഇബ്രാഹിം, അഷ്‌റഫ്, മൈമൂന, ആമിന, സുഹ്‌റ, നസീമ, സുബൈദ സഹോദരങ്ങളാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved