Latest News :
Home » , » പാകിസ്താനില്‍ ഡാന്‍സ് പാര്‍ട്ടി നടത്തിയ 50 പേരെ അറസ്റ്റ് ചെയ്തു

പാകിസ്താനില്‍ ഡാന്‍സ് പാര്‍ട്ടി നടത്തിയ 50 പേരെ അറസ്റ്റ് ചെയ്തു

Written By Muhimmath News on Monday, 3 July 2017 | 17:47



ഇസ്ലാമാബാദ്: പാകിസ്താനിലെ ഹോട്ടലില്‍ നിന്ന് ഡാന്‍സ് പാര്‍ട്ടിക്കെത്തിയ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 34 പുരുഷന്മാരും 16 സ്ത്രീകളുമാണ് ഹോട്ടല്‍ റെയ്ഡ് ചെയ്യാനെത്തിയ പൊലീസിന്റെ പിടിയിലായത്. ആംപ്‌ളിഫെയര്‍ ഉപയോഗിച്ചതിനും പുകയില വിരുദ്ധ നിയമം ലംഘിച്ചതിനും അശ്‌ളീല ചേഷ്ടകള്‍ കാണിച്ചതിനും പാട്ട് പാടിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കുറേ പുരുഷന്മാരും സ്ത്രീകളും പുക വലിക്കുകയും ഉച്ചഭാഷിണി ഉപയോഗിച്ച് സംഗീതം ആലപിക്കുകയും ചെയ്തിരുന്നു. ഹോട്ടല്‍ ഉടമസ്ഥനും മാനേജരും അറസ്റ്റ് ചെയ്തവരില്‍ ഉള്‍പ്പെടും. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ എല്ലാവര്‍ക്കും ഉടന്‍തന്നെ ജാമ്യം നല്‍കി.

മത പുരോഹിതര്‍ ഇടപെട്ടതിനെ തുടര്‍ന്ന് മെയില്‍ ലാഹോറില്‍ നടന്ന പാര്‍ട്ടി നിര്‍ത്തിവെച്ചിരുന്നു. സോസോ വാട്ടര്‍ പാര്‍ക്കിനടുത്ത് വെച്ച നടന്ന പാര്‍ട്ടിയും ഇത്തരത്തില്‍ നിര്‍ത്തിവെക്കേണ്ടിവന്നു. പൊലീസും ജില്ലാ ഭരണകൂടവും ഇവരോട് സ്ഥലം വിട്ട് പോകാന്‍ ആജ്ഞാപിക്കുകയായിരുന്നു. പൊലീസ് അനുമതിയോടെയാണ് തങ്ങള്‍ പരിപാടി നടത്തുന്നതെന്ന് അറിയിച്ചിട്ടും ഫലമുണ്ടായില്ല.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved