Latest News :
Home » , , , » സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

Written By Muhimmath News on Friday, 14 July 2017 | 12:41

റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വാണിയമ്പലം സ്വദേശി മന്‍സൂര്‍ കൂരാട് (32) ആണ് സൗദി ദമ്മാം നാരിയ്യയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഹഫര്‍ അല്‍ ബാത്തിനിലെ സാമൂഹ്യ പ്രവര്‍ത്തകനും നവോദയ ഹഫര്‍ അല്‍ ബാതിന്‍ യുണിറ്റ് സ്ഥാപക പ്രസിഡണ്ടുമായിരുന്നു.

ഹഫര്‍ അല്‍ ബാത്തിനില്‍ എല്‍.ജി കമ്പനിയിലെ ജോലിക്കാരനാണ്. ഹഫര്‍ അല്‍ ബാത്തിനില്‍ നിന്ന് ദമ്മാമിലേക്ക് പോകുന്നതിനിടെ മന്‍സൂര്‍ ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ഭാര്യ: ഹാജിഷ. മക്കള്‍: ഹവ്വ, നൂഹ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved