Latest News :
Home » , , , » ചെര്‍ക്കളയിലെ യുവ എഞ്ചിനീയര്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

ചെര്‍ക്കളയിലെ യുവ എഞ്ചിനീയര്‍ സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

Written By Muhimmath News on Tuesday, 11 July 2017 | 11:23

കാസര്‍കോട്: ചെര്‍ക്കള ബേവിഞ്ച ബേര്‍ക്കയിലെ യുവ എന്‍ജിനീയര്‍ സൗദി ജുബൈലിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ബേര്‍ക്കയിലെ പിഡബ്ല്യുഡി കരാറുകാരന്‍ സി. മാഹിന്‍ ഹാജി.റാഹില ദമ്പതികളുടെ മകനായ  നബ്വാനാ(27)ണ് മരിച്ചത്. 

തിങ്കളാഴ്ച രാവിലെ ജുബൈലിലെ താമസസ്ഥലത്തു നിന്ന് ജോലി സ്ഥലത്തേക്ക് പോകും വഴി നബ്വാന്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മധ്യെ മരണപ്പെട്ടു. കഴിഞ്ഞ നാലു വര്‍ഷമായി നബ്വാന്‍ സൗദിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. 

ഒരു വര്‍ഷം മുമ്പാണ് നബ്വാന്‍ വിവാഹിതനായത്. ഭാര്യ: തളങ്കര സ്വദേശി സുനൈന. സഹോദരങ്ങള്‍: ശിര്‍വാന്‍, മിഖ്ദാസ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved