Latest News :
Home » , , , » റോഡ് മുറിച്ചുകടക്കുന്നതിനിടെ ജീപ്പിടിച്ച് യുവതി മരിച്ചു

റോഡ് മുറിച്ചുകടക്കുന്നതിനിടെ ജീപ്പിടിച്ച് യുവതി മരിച്ചു

Written By Muhimmath News on Wednesday, 12 July 2017 | 07:00

കാസര്‍കോട്:  റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവതി ജീപ്പിടിച്ച് മരിച്ചു. ഉളിയത്തടുക്ക നാഷണല്‍ നഗര്‍ സ്വദേശിനിയും മധൂര്‍ പടല്‍യിലെ അബ്ദുല്ലയുടെ ഭാര്യയുമായ സുലൈഖ (36)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ചെങ്കള നാലാംമൈല്‍ ദേശീയ പാതയിലാണ് അപകടം. 

 സഹോദരന്റെ മകള്‍ക്കൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ചെര്‍ക്കള ഭാഗത്ത് നിന്നും വന്ന ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം വരുത്തിയ ജീപ്പ് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഇവരെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിക്ക് വെച്ച് മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വിവാഹം നടന്ന ഒരു ബന്ധുവീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് സുലൈഖ അപകടത്തില്‍ പെട്ടത്. പരേതനായ ചെമ്മനാട് അബ്ദുര്‍റഹ്മാന്‍-ആഇശ ദമ്പതികളുടെ മകളാണ്. മക്കള്‍: അഷ്‌രിഫ, സന, അമാന, ഷസ. സഹോദരങ്ങള്‍: ബഷീര്‍, റാഫി, സുഹറ. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved