Latest News :
Home » , » നിയന്ത്രണം വിട്ട ബൊലേറോ ജീപ്പ് വൈദ്യുതി തൂണിലിടിച്ച് ഒരാള്‍ മരിച്ചു

നിയന്ത്രണം വിട്ട ബൊലേറോ ജീപ്പ് വൈദ്യുതി തൂണിലിടിച്ച് ഒരാള്‍ മരിച്ചു

Written By Muhimmath News on Friday, 28 July 2017 | 18:37



അഡൂര്‍: നിയന്ത്രണം വിട്ട ബൊലേറോ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് സീറ്റിനും സ്റ്റിയറിംഗിനും ഇടയില്‍ കുടുങ്ങിയ യുവാവ് മരിച്ചു. അഡൂര്‍, വെള്ളക്കൊച്ചിയിലെ ശ്രീനിവാസ റാവുവിന്റെ മകനും ആര്‍ളപദവില്‍ താമസക്കാരനുമായ എ.സി.പ്രസന്ന കുമാര്‍ (46) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ അഡൂര്‍ ടൗണിനു സമീപത്ത് പതിക്കാലടുക്കത്താണ് അപകടം.

നാഗര പഞ്ചമി ആഘോഷത്തില്‍ പങ്കെടുക്കാനാണ് പ്രസന്ന കുമാര്‍ ജന്മനാടായ വെള്ളക്കൊച്ചിയിലെത്തിയത്. പിന്നീട് ബൊലേറോ ഓടിച്ച് അഡൂര്‍ ടൗണിലേയ്ക്കു വരുന്നതിനിടയിലാണ് അപകടം. വണ്ടി വൈദ്യുതി പോസ്റ്റിലിടിച്ചപ്പോള്‍ പ്രസന്ന കുമാര്‍ സീറ്റിനും സ്റ്റിയറിംഗിനും ഇടയില്‍ കുരുങ്ങുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ മുള്ളേരിയയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മൃതദേഹം രാത്രിയില്‍ തറവാടു വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

ആര്‍ളപദവിലെ പ്രമുഖ കര്‍ഷകനായിരുന്നു പ്രസന്നകുമാര്‍. മഹാലക്ഷ്മിയാണ് മാതാവ്. വിനുത ഭാര്യയും സാത്വിക്, സാക്ഷി മക്കളുമാണ്. സഹോദരങ്ങള്‍: ഉഷ, വീണ, ജ്യോതി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved