Latest News :
Home » , » ചട്ടഞ്ചാലില്‍ നിയന്ത്രണം വിട്ട ബസ് മതിലിലിടിച്ചു; വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

ചട്ടഞ്ചാലില്‍ നിയന്ത്രണം വിട്ട ബസ് മതിലിലിടിച്ചു; വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്

Written By Muhimmath News on Wednesday, 5 July 2017 | 18:38



ചട്ടഞ്ചാല്‍: നിയന്ത്രണം വിട്ട ബസ് വീടിന്റെ മതിലിലിടിച്ച് വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമാണ് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് സമീപത്തെ വീടിന്റെ മതിലിനിടിച്ച് നിന്നത്. ബുധനാഴ്ച രാവിലെ 9.30 മണിയോടെയായിരുന്നു അപകടം. കാസര്‍കോട് കോളിയടുക്കം ചട്ടഞ്ചാല്‍ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടം വരുത്തിയത്.

ഒന്‍പത് കുട്ടികളക്കം നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തെ ബന്തടുക്ക ഷാഫിയുടെ മതിലിലാണ് ബസ് ഇടിച്ചത്. വീട്ടുകാര്‍ പുറത്തില്ലാത്തിനാല്‍ വലിയ അപകടം ഒഴിവായി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved