Latest News :
Home » , » ചെമ്മനാട് സ്‌കൂള്‍ വാനില്‍ ടെമ്പോയിടിച്ചു; ഡ്രൈവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്ക്

ചെമ്മനാട് സ്‌കൂള്‍ വാനില്‍ ടെമ്പോയിടിച്ചു; ഡ്രൈവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്ക്

Written By Muhimmath News on Thursday, 27 July 2017 | 18:54

























ചെമ്മനാട്: കെ എസ് ടി പി റോഡില്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍ അപകടം പതിവാക്കുന്നു. സ്‌കൂള്‍ വാനില്‍ ടെമ്പോയിടിച്ച് ഡ്രൈവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് ചെമ്മനാട് മുണ്ടാങ്കുലത്താണ് അപകടമുണ്ടായത്. ചെമ്മനാട് ഗവ. യു.പി സ്‌കൂള്‍ വാനാണ് അപകടത്തില്‍പെട്ടത്.

എതിരെ നിന്നും വരുന്ന വാഹനങ്ങള്‍ക്കു കടന്നു പോകാനായി സ്പീഡ് ബ്രേക്കറിന് സമീപം സ്‌കൂള്‍ വാന്‍ നിര്‍ത്തിയിട്ടതായിരുന്നു. ഇതിനിടയിലാണ് എതിരെ നിന്നും അമിത വേഗത്തിലെത്തിയ ടെമ്പോ സ്‌കൂള്‍ വാനിലിടിച്ചത്. അപകടത്തില്‍ ഡ്രൈവര്‍ ചെമ്മനാട് കൊമ്പനടുക്കത്തെ മാഹിനും (45), ഏഴോളം വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു.

പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാര്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ടെമ്പോ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved