Latest News :
Home » , » കുമ്പള ഷിറിയയില്‍ കെ എസ് ആര്‍ ടി സി ബസ് കുഴിയിലേക്ക് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്

കുമ്പള ഷിറിയയില്‍ കെ എസ് ആര്‍ ടി സി ബസ് കുഴിയിലേക്ക് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്

Written By Muhimmath News on Thursday, 13 July 2017 | 11:45
























കുമ്പള: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് കുഴിയിലേക്ക് മറഞ്ഞ് നാല്‌പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ കുമ്പള ഷിറിയ പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എ 19 എഫ്2879 നമ്പര്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് സിറിയയിലെത്തിയപ്പോള്‍ റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.

അപകടവിവരമറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തി യാത്രക്കാരെ പുറത്തെടുക്കുകയുമായിരുന്നു. പരിക്കേറ്റ നാലുപേരെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമുളളതല്ലെന്ന് പോലീസ് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved