Latest News :
Home » , , » ദിലീപ് 20 ലക്ഷം കൈക്കൂലി നല്‍കിയെന്ന് ആരോപണം; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ദിലീപ് 20 ലക്ഷം കൈക്കൂലി നല്‍കിയെന്ന് ആരോപണം; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

Written By Muhimmath News on Tuesday, 18 July 2017 | 10:33

തൃശ്ശൂര്‍: ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്റര്‍സമുച്ചയത്തിന്റെ നിര്‍മാണത്തില്‍ അഴിമതി ആരോപണവുമായി ചാലക്കുടി നഗരസഭ. ആരോപണവുമായി ബന്ധപ്പെട്ട് അന്നത്തെ യു ഡി എഫ് ഭരണസമിതിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും നഗരസഭാ യോഗം ശുപാര്‍ശ നല്‍കി.

 2014ല്‍ യു ഡി എഫ് ഭരണകാലത്താണ് തിയറ്ററിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. ഇതിനായി ദിലീപ് 20 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും ടൗണ്‍ഹാള്‍ നിര്‍മാണത്തിന് അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കിയെന്നുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 

പുറമ്പോക്ക് കയ്യേറിയാണ് കെട്ടിട സമുച്ചയം നല്‍കിയതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. അതേസമയം, വിഷയം ചര്‍ച്ചക്കെടുക്കുന്നതിന് മുമ്പെ യു ഡി എഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. എല്‍ ഡി എഫാണ് ഇപ്പോള്‍ ഭരിക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved