Latest News :
Home » » നടിയെ ആക്രമിച്ച കേസ്: നടന്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസ്: നടന്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്തു

Written By Muhimmath News on Saturday, 29 July 2017 | 20:18

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ഇടവേള ബാബുവിനെ പോലീസ് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനായി ഇടവേള ബാബുവിനെ വിളിച്ചുവരുത്തുകയായിരുന്നു.

ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് ബാബു ചോദ്യം ചെയ്യലിനെത്തിയത്. അമ്മ സംഘടിപ്പിച്ച താരനിശയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യലെന്നും ഇതിന്റെ ചില രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറിയതായും ഇടവേള ബാബു പറഞ്ഞു. ദീര്‍ഘകാലമായി അമ്മയുടെ ഭാരവാഹിയായ ഇടവേള ബാബു ദിലീപിന്റെ അടുത്ത സുഹൃത്തുമാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved