Latest News :
Home » , , » നടിയെ ആക്രമിച്ച സംഭവം: എത്ര വലിയ മീനായാലും വലയില്‍ വീഴുമെന്ന് മുഖ്യമന്ത്രി

നടിയെ ആക്രമിച്ച സംഭവം: എത്ര വലിയ മീനായാലും വലയില്‍ വീഴുമെന്ന് മുഖ്യമന്ത്രി

Written By Muhimmath News on Wednesday, 5 July 2017 | 20:30



തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്നും എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിന്റെ വലയില്‍ വീഴുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തെറ്റ് ചെയ്ത ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. നടിയെ ആക്രമിച്ച പ്രതികളെ പൊലീസ് വൈകാതെ പിടികൂടിയിരുന്നു. അതിനു ശേഷവും പൊലീസ് ഈ കേസിന്റെ പിറകെയായിരുന്നു. കേസുകള്‍ അന്വേഷിക്കുന്നതിന് പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ധൈര്യമായി മുന്നോട്ടുപോകാം. പിണറായി വിജയന്‍ പറഞ്ഞു. വനിതാ സംഘടനാ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved