Latest News :
Home » » ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു

Written By Muhimmath News on Monday, 17 July 2017 | 19:08

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. സര്‍ക്കാറിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കേസിനെക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

കേസ് അടിയന്തരമായി പരിഗണിക്കണമെന്ന പ്രതി ഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി.
ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിനെ അറസ്റ്റ് ചെയ്തത് സംശയത്തിന്റെ പേരിലാണെന്നും തെളിവുകളില്ലെന്നും ദിലീപിന്റെ അഭിഭാഷകര്‍ ജാമ്യഹരജിയില്‍ പറയുന്നു. ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയാലും എതിര്‍ക്കുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved