Latest News :
Home » » വീട്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസ്: മൂന്നു തമിഴ് നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

വീട്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസ്: മൂന്നു തമിഴ് നാടോടി സ്ത്രീകള്‍ അറസ്റ്റില്‍

Written By Muhimmath News on Friday, 14 July 2017 | 11:10

ആദൂര്‍: വീട്തുറന്നു പത്തു പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ കുമ്പളയില്‍ താമസിക്കുന്ന മുന്ന് തമിഴ് നാടോടി സ്ത്രീകളെ ആദൂര്‍ പോലീസ് അറസ്റ്റുചെയ്തു.

കുമ്പള കുണ്ടങ്കരടുക്കയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനികളായ മഞ്ജുള (37) , രാധിക (18), സരസ്വതി (27) എന്നിവരാണ് അറസ്റ്റിലായത്. ഇരിയണ്ണി പേരടുക്കയിലെ കൃഷ്ണന്റെ വീട്ടില്‍ നിന്നാണ് ആഭരണങ്ങള്‍ കവര്‍ന്നത്. 

കഴിഞ്ഞ ഏഴിനു വീടിനു പുറത്ത് ഉണങ്ങാനിട്ട ഷര്‍ട്ടിന്റെ കീശയില്‍ സൂക്ഷിച്ച താക്കോല്‍ കൈക്കലാക്കിയാണു കവര്‍ച്ച നടത്തിയത്. കൃഷ്ണനും ഭാര്യ സുശീലയും ജോലിക്കു പോകുമ്പോള്‍ താക്കോല്‍ വീടിനു പുറത്തു തൂക്കിയിട്ട ഷര്‍ട്ടിന്റെ കീശയിലാണു സൂക്ഷിക്കാറുള്ളത്. 

ഏഴിനു വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണു കട്ടിലിനടിയിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ നിറച്ച ബക്കറ്റ് പുറത്തേയ്ക്കു വലിച്ച നിലയില്‍ കണ്ടത്. ഇതിനുള്ളില്‍ പത്തു പവന്‍ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്.തമിഴ് നാടോടി സ്ത്രീകള്‍ അന്നു നാട്ടിലെ പല വീടുകളിലും കറങ്ങിയിരുന്നതായി പോലീസിനു വിവരംലഭിച്ചിരുന്നു. ഇതിന്റെ ്അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ഇരിയണ്ണി ബസ് സ്‌റ്റോപ്പിനു സമീപത്തു നിന്നും ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ആഭരണങ്ങള്‍ കണ്ടെത്താനായില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമെന്നു പോലീസ് പറഞ്ഞു. 

ആദൂര്‍ എഎസ്‌ഐ രാജീവന്റെ നേതൃത്വത്തില്‍ ജില്ലാ പോലീസ് ചീഫിന്റെ സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ ഫിലിപ് തോമസ്, ബാലകൃഷ്ണന്‍,ലക്ഷ്മി നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved