Latest News :
Home » , , » സൗജന്യമായി മദ്രസ പഠനോപകരണങ്ങള്‍ നല്‍കി

സൗജന്യമായി മദ്രസ പഠനോപകരണങ്ങള്‍ നല്‍കി

Written By Muhimmath News on Thursday, 6 July 2017 | 10:22

ആലൂര്‍:  കഴിഞ്ഞ40 വര്‍ഷമായി ആലൂരിലെ മത സാമൂഹിക സാംസ്‌കാരിക രംഗത്ത് സ്തുതിയര്‍ഹമായ സേവനം നടത്തി വരുന്ന ആലൂര്‍ യു എ ഇ നുസ്രത്തുല്‍ ഇസ്ലാം കമ്മിറ്റി ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം  മദ്രസയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സാജന്യമായി മദ്രസാ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

ജമാഅത്ത് പ്രസിഡണ്ട് എ.ടി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു ,ജനറല്‍ സെക്രട്ടറി എ.മുഹമ്മദ് കുഞ്ഞി മീത്തല്‍ അദ്ധ്യക്ഷത വഹിച്ചു, ജമാ അത്ത് ഖത്തീബ്മുഹമ്മദ് കുഞ്ഞി ഹനീഫി മുഖ്യ പ്രഭാഷണം നടത്തി.
പഠന സാമഗ്രികള്‍ നുസ്രത്തുല്‍ ഇസ്ലാം സംഘം പ്രതിനിധികള്‍ സദര്‍ മുഅല്ലിമും ഖത്തീബുമായ മുഹമ്മദ് കുഞ്ഞി ഹനീഫിയെ ഏല്പിച്ചു.
 മുഅല്ലിം ഷാഫി മൗലവി, മുഅസ്സിന്‍ അല്‍താഫ് മൗലവി, ഇസ്മായില്‍ മാസ്റ്റര്‍, അസീസ് എം.എ, നുസ്രത്തുല്‍ ഇസ്ലാം സംഘം പ്രതിനിധികളായ ഉമ്മര്‍ഹാജി, ടി.കെ ജലാല്‍, അബ്ദുല്ല ആലൂര്‍ എന്നിവര്‍ സംബന്ധിച്ചു.
എ.ടി.മുഹമ്മദ് കുഞ്ഞി സ്വാഗതവും അബ്ദുല്ല ആലൂര്‍ നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved