Latest News :
Home » » പട്രോളിംഗ് നടത്തുന്നതിനിടെ മണല്‍ കടത്ത് പിടികൂടി; ഡ്രൈവര്‍ രക്ഷപ്പെട്ടു

പട്രോളിംഗ് നടത്തുന്നതിനിടെ മണല്‍ കടത്ത് പിടികൂടി; ഡ്രൈവര്‍ രക്ഷപ്പെട്ടു

Written By Muhimmath News on Monday, 3 July 2017 | 12:17

കാഞ്ഞങ്ങാട്: പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് മണല്‍ കടത്ത് പിടികൂടി. ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. എസ്‌കോര്‍ട്ട് പോവുകയായിരുന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. തൈക്കടപ്പുറത്തെ അബ്ദുല്‍ ഖാദറിനെ (51)യാണ് പോലീസ് അറസ്റ്റു ചെയ്തത്. 

മൂവരിക്കുണ്ടിനു സമീപത്തുവെച്ചാണ് മണല്‍ കടത്തുകയായിരുന്ന ലോറി പോലീസ് പിടികൂടിയത്. ലോറിയും എസ്‌കോര്‍ട്ട് പോയ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. എസ് ഐ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മണല്‍കടത്ത് പിടികൂടിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved