Latest News :
Home » , , , , » നാട്ടിലേക്കുള്ള യാത്രയുടെ ഒരുക്കത്തിനിടെ അഷ്‌റഫ് മരണത്തിലേക്ക് യാത്രയായ്

നാട്ടിലേക്കുള്ള യാത്രയുടെ ഒരുക്കത്തിനിടെ അഷ്‌റഫ് മരണത്തിലേക്ക് യാത്രയായ്

Written By Muhimmath News on Tuesday, 4 July 2017 | 19:37

























കാഞ്ഞങ്ങാട്: മാണിക്കോത്ത് സ്വദേശി കൊവ്വല്‍ അഷ്‌റഫ് (48) അര്‍ബുദ രോഗത്തെതുടന്ന് അബുദാബി ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. ഈ വര്‍ഷത്തെ പരിശുദ്ധ ഹജജ് കര്‍മ്മത്തിന് പോകാന്‍ വേണ്ടി നാട്ടിലേക്കുള്ള യാത്രയുടെ ഒരുക്കത്തിനിടയിലാണ് നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രാര്‍ത്ഥനകള്‍ ബാക്കിയാക്കി അഷ്‌റഫ് എന്ന യുവാവ് മരണത്തിലേക്ക് യാത്രയായ്. അഷ്‌റഫിന്റെ മയ്യിത്ത് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയിരിക്കുകയാണ്. ബുധനാഴ്ച രാവിലെയോട് കൂടി മയ്യിത്ത് നാട്ടില്‍ എത്തിക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചു

അബൂദാബി ഷഹാമയില്‍ ബുഹാരി സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്ന അഷ്‌റഫിനെ രണ്ടു ദിവസം മുമ്പ് ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആദ്യം അഹല്ല്യ ആശുപത്രിയിലും പിന്നീട് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ബര്‍ജീല്‍ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതനായ കൊവ്വല്‍ അബ്ദുല്‍ റഹ് മാന്റെയും നഫീസയുടെയും മകനാണ്. കുശാല്‍ നഗര്‍ സ്വദേശിനി താഹിറയാണ് ഭാര്യ. മക്കള്‍ നഫീസത്തുല്‍ മിസിരിയ (പത്താം ക്ലാസ്) ആയിഷത്ത് ഷംന (ഏഴാം ക്ലാസ്). സഹോദരങ്ങള്‍: ഫാത്തിമ, മൈമൂന, ഇബ്രാഹിം, ഹമീദ്, നസീര്‍, സുബൈര്‍ (നാല് പേരും അബൂദാബി).

മുപ്പത് വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന അഷ്‌റഫ് ബുധനാഴ്ചയാണ് നാട്ടില്‍ തിരിച്ചെത്തേണ്ടിയിരുന്നത്. സൗമ്യസ്വഭാവത്തിന് ഉടമയായ അഷ്‌റഫിന്റെ മരണം നാട്ടുകാര്‍ക്കിടയിലും പ്രവാസികള്‍ക്കിടയിലും വേദനയായി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved