Latest News :
Home » » മണല്‍ കടത്തിനെക്കുറിച്ച് പോലീസില്‍ വിവരം നല്‍കിയെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ചു: 2 പേര്‍ക്കെതിരെ കേസ്

മണല്‍ കടത്തിനെക്കുറിച്ച് പോലീസില്‍ വിവരം നല്‍കിയെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ചു: 2 പേര്‍ക്കെതിരെ കേസ്

Written By Muhimmath News on Saturday, 29 July 2017 | 20:54

മഞ്ചേശ്വരം: അനധികൃത മണല്‍ കടത്തിനെക്കുറിച്ച് പൊലീസില്‍ വിവരം നല്‍കിയെന്നാരോപിച്ച് മഞ്ചേശ്വരം സ്വദേശിയെ ഒരു സംഘം മര്‍ദ്ദിച്ചതായി പരാതി. മഞ്ചേശ്വരം കണ്വതീര്‍ത്ഥയിലെ അശോകനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കണ്വതീര്‍ത്ഥയിലെ ഫാറൂഖ്, ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

വെള്ളിയാഴ്ച വൈകിട്ട് മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് മര്‍ദ്ദിച്ചതെന്ന് പറയുന്നു. കണ്വതീര്‍ത്ഥ ഭാഗത്ത് നിന്ന് കഴിഞ്ഞ ദിവസം പൊലീസ് മണല്‍ കടത്ത് പിടിച്ചിരുന്നു. അശോകനാണ് പൊലീസില്‍ വിവരം നല്‍കിയതെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved