Latest News :
Home » » കഞ്ചാവ് ലഹരിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി, കാര്‍ തകര്‍ത്തു: നാലുപേര്‍ കസ്റ്റഡിയില്‍

കഞ്ചാവ് ലഹരിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി, കാര്‍ തകര്‍ത്തു: നാലുപേര്‍ കസ്റ്റഡിയില്‍

Written By Muhimmath News on Saturday, 15 July 2017 | 17:53

കാസര്‍കോട്: കഞ്ചാവു ലഹരിയില്‍ രണ്ടു സംഘങ്ങള്‍ നഗരത്തില്‍ ഏറ്റുമുട്ടി; കാര്‍ തകര്‍ത്തു. വിവരമറിഞ്ഞ് എസ് ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് ലാത്തി വീശി നാലുപേരെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 10.30മണിയോടെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിനു മുന്നിലാണ് സംഭവം. മദ്യ ലഹരിയിലെത്തിയ രണ്ടു സംഘങ്ങള്‍ നേരത്തെ ഉണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ തര്‍ക്കം ഉണ്ടാവുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഒരു കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ആള്‍ക്കാര്‍ തടിച്ചു കൂടാന്‍ തുടങ്ങിയതോടെ എസ് ഐ അജിത്കകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് കുതിച്ചെത്തി ലാത്തി വീശി. ഇതോടെ ആള്‍ക്കൂട്ടം ചിതറിയോടി. ജാവേദ്, അബ്ദുല്‍ ഖാദര്‍ മാസ്തിക്കുണ്ട്, മലപ്പുറം സ്വദേശികളായ രണ്ടു പതിനേഴുകാര്‍ എന്നിവരെ കയ്യോടെ പിടികൂടി. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved