Latest News :
Home » , , , » ക്ഷേത്രനിര്‍മ്മാണത്തിനായി അയോധ്യയില്‍ വീണ്ടും കല്ലുകള്‍ എത്തിച്ചുതുടങ്ങി

ക്ഷേത്രനിര്‍മ്മാണത്തിനായി അയോധ്യയില്‍ വീണ്ടും കല്ലുകള്‍ എത്തിച്ചുതുടങ്ങി

Written By Muhimmath News on Friday, 7 July 2017 | 11:43

അയോധ്യ: രാമക്ഷേത്ര നിര്‍മ്മാണത്തിനായി അയോധ്യയില്‍ വീണ്ടും കല്ലുകള്‍ എത്തിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്.ബുധനാഴ്ച മൂന്ന് ലോറികളിലായി കല്ലുകള്‍ എത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാമക്ഷേത്ര നിര്‍മ്മാണത്തിനായാണ് കല്ലുകള്‍ എത്തിച്ചതെന്ന് വിഎച്ച്പി സ്ഥിരീകരിച്ചിട്ടുണ്ട്. 

രാംസേവക്പുരത്താണ് കല്ലുകള്‍ എത്തിച്ചിരിക്കുന്നത്. ഇതിന് മുന്‍പും ഇവിടെ കല്ലുകള്‍ എത്തിച്ചിരുന്നു. എത്തിച്ചിരിക്കുന്ന കല്ലുകളില്‍ കൊത്തുപണികള്‍ നടത്തിവരികയാണ്.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് മേല്‍നോട്ടം വഹിക്കാനായി വിഎച്ച്പി രൂപം നല്‍കിയ രാം ജന്മഭൂമി ന്യാസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തികള്‍ നടക്കുന്നത്. 

ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളിലൊരാളായ നൃത്യഗോപാല്‍ ദാസ് ആണ് രാംജന്മഭൂമി ന്യാസിന്റെ തലവന്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved