Latest News :
Home » , , » ബാണാസുര സാഗര്‍ അണക്കെട്ടിനു സമീപം മീന്‍ പിടിക്കാനിറങ്ങിയ നാലുപേരെ കാണാതായി

ബാണാസുര സാഗര്‍ അണക്കെട്ടിനു സമീപം മീന്‍ പിടിക്കാനിറങ്ങിയ നാലുപേരെ കാണാതായി

Written By Muhimmath News on Monday, 17 July 2017 | 11:09

വയനാട്: വയനാട്ടിലെ ബാണാസുര സാഗര്‍ പദ്ധതി പ്രദേശത്തെ വെള്ളക്കെട്ടില്‍ കൊട്ടത്തോണിയില്‍ മീന്‍ പിടിക്കാനിറങ്ങിയ ഏഴ്‌പേര്‍ തോണി മറിഞ്ഞു വെള്ളത്തില്‍ വീണു. മൂന്ന്‌പേര്‍ രക്ഷപ്പെട്ടു. നാല് പേരെ കാണാതായി. 

കോഴിക്കോട് തുഷാരഗിരി ചെമ്പുകടവ് സ്വദേശികളായ നെല്ലിപ്പൊയില്‍ സച്ചിന്‍ (20), മോളേക്കുന്നില്‍ ബിനു (42) , മണിത്തൊട്ടി മെല്‍വിന്‍ (34), പ്രദേശവാസിയായ സിങ്കോണ പടിഞ്ഞാറേക്കുടിയില്‍ വില്‍സണ്‍ എന്നിവരെയാണ് ഇന്നലെ രാത്രി പതിനൊന്നര മുതല്‍ വെള്ളക്കെട്ടില്‍ കാണാതായത്. 

ഫയര്‍ഫോഴ്‌സ്, വനപാലകര്‍, നാട്ടുകാര്‍, പോലീസ് തെരച്ചില്‍ നടത്തുകയാണ്. തുഷാരഗിരി ചിറ്റിലപ്പിള്ളി ജോബി (35), കോടഞ്ചേരി കൂരാന്തോട് ജോബിന്‍ (22) , ചെമ്പുകടവ് പുലക്കുടിയില്‍ മിഥുന്‍ (19) എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം. 

പ്രദേശവാസിയായ വില്‍സന്റെ വീട്ടില്‍ വന്നവരായിരുന്നു മറ്റുള്ളവര്‍. രാത്രിയോടെ രണ്ട് കൊട്ടത്തോണികള്‍ കൂട്ടിക്കെട്ടി മീന്‍ പിടുത്തത്തിനിറങ്ങിയതായിരുന്നു ഏഴംഗ കൂട്ടുകാര്‍. എന്നാല്‍ പ്രതികൂല കാലാവസ്ഥയില്‍ തോണികള്‍ മറിയുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved