Latest News :
Home » , » ജീവനക്കാരുടെ അറസ്റ്റില്‍ പ്രതിഷേധം: ബെംഗളൂരു മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു

ജീവനക്കാരുടെ അറസ്റ്റില്‍ പ്രതിഷേധം: ബെംഗളൂരു മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു

Written By Muhimmath News on Friday, 7 July 2017 | 12:25

ബെംഗളൂരു: സഹപ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ബെംഗളൂരു മെട്രോ സര്‍വീസ് തടഞ്ഞു. സര്‍വീസ് നിര്‍ത്തിയതോടെ ആയിരകണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി. പോലീസുമായുള്ള സംഘര്‍ഷത്തില്‍ ജീവനക്കാരെ അറസ്റ്റ് ചെയ്‌തെന്നാരോപിച്ച് രാവിലെ അഞ്ചു മണി മുതല്‍ മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. 

സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാരനെ കഴിഞ്ഞ ദിവസം അക്രമിച്ചതിനാണ് ആറു മെട്രോ ജീവനക്കാരെ അറസ്റ്റ് ചെയ്തത്. ഇതില്‍ നാലു പേരെ വിട്ടയച്ചെങ്കിലും ബാക്കിയുള്ളവരെ കൂടി മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved