Latest News :
Home » , » ബണ്ട്വാളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനു വെട്ടേറ്റു, നിരോധനാജ്ഞ വീണ്ടും നീട്ടി

ബണ്ട്വാളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനു വെട്ടേറ്റു, നിരോധനാജ്ഞ വീണ്ടും നീട്ടി

Written By Muhimmath News on Wednesday, 5 July 2017 | 11:15

മംഗലാപുരം: ബണ്ട്വാളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനു വെട്ടേറ്റു. സജിപമുന്നുര്‍ സ്വദേശി ശരത്(28) എന്നയാള്‍ക്കാണു വെട്ടേറ്റത്. ബിസി റോഡില്‍ വെച്ച് ചൊവ്വാഴ്ച്ച രാത്രി പത്തോടെയാണു സംഭവം.

ബിസി റോഡില്‍ 'ഉദയ' എന്ന ലോണ്ട്രി സ്ഥാപനം നടത്തുന്ന ശരത് കടയടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണു അജ്ഞാത സംഘത്തിന്റെ വെട്ടേറ്റത്. ഇയാളെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഇക്കഴിഞ്ഞ പെരുന്നാള്‍ തലേന്ന് എസ്ഡിപിഐ പ്രാദേശിക നേതാവ് മുഹമ്മദ് അഷ്‌റഫ് കാലായി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ബണ്ട്വാളിലും ദക്ഷിണ കന്നട ജില്ലയിലെ വിവിധ ഭാഗങ്ങളിലും പോലീസ് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനിടെയാണു വീണ്ടും അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ നിരോധനാഞ്ജ കാലാവധി നീട്ടിയിരിക്കയാണ്.

മേഖലയില്‍ പോലീസ് കനത്ത സുരക്ഷ സന്നാഹമൊരുക്കിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved