Latest News :
Home » » പക്ഷിഭൂപട നിര്‍മ്മാണം; ശില്‍പശാല സംഘടിപ്പിച്ചു

പക്ഷിഭൂപട നിര്‍മ്മാണം; ശില്‍പശാല സംഘടിപ്പിച്ചു

Written By Muhimmath News on Sunday, 9 July 2017 | 12:27




കാസര്‍കോട്: ജില്ലയിലെ പക്ഷി ഭൂപടം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മഴക്കാല സര്‍വെ നടത്തുന്നതിന സാമൂഹ്യവനംവന്യ ജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ പക്ഷിനിരീക്ഷണത്തില്‍ താല്‍പര്യമുള്ളവര്‍ ഉള്‍പ്പെടുന്ന വളണ്ടിയര്‍മാര്‍ക്കായാണ് ശില്‍പശാല സംഘടിപ്പിച്ചത്.

ജില്ലയില്‍ 46 സെല്ലുകളുള്‍പ്പെട്ട വിംഗ് നടത്തിയ പ്രോട്ടോ സര്‍വെ വിജയകരമായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ജില്ലയിലെ സമഗ്രമായ പക്ഷിഭൂപടം നിര്‍മ്മിക്കുന്നതിന് 187 സെല്ലുകള്‍ മഴക്കാല സര്‍വെ സംഘടിപ്പിക്കുന്നത്. ഋതുഭേതങ്ങള്‍ക്കനുസരിച്ച് ജില്ലയില്‍ കാണുന്ന പക്ഷികളെ നിരീക്ഷിച്ചാണ് പക്ഷിഭൂപടം നിര്‍മ്മിക്കുന്നത്. വനം വകുപ്പുദ്യോഗസ്ഥരും സ്‌കൂള്‍കോളജ് വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് ഏരിയ തിരിച്ച് വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വെ നടത്തുന്നത്.

കാസര്‍കോട് വനശ്രീ കോംപ്ലസില്‍ സംഘടിപ്പിച്ച ശില്‍പശാല ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം രാജീവന്‍ ഉദ്ഘാടനം ചെയ്തു. അസിസിറ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി ബിജു അധ്യക്ഷത വഹിച്ചു. വന്യജീവി ഗവേഷകന്‍ ആര്‍ റോഷ്‌നാഥ് ക്ലാസെടുത്തു. ഡോ. സന്തോഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍ വി സത്യന്‍ പ്രസംഗിച്ചു. റെയ്ഞ്ച് ഓഫീസര്‍ എം ജോഷില്‍ സ്വാഗതവും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ ഇ ബിജുമോന്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved