Latest News :
Home » » ബെള്ളൂരില്‍ ബി.ജെ.പി. നേതാവിന്റെ ഓട്ടോ തീവെച്ച് നശിപ്പിച്ചു

ബെള്ളൂരില്‍ ബി.ജെ.പി. നേതാവിന്റെ ഓട്ടോ തീവെച്ച് നശിപ്പിച്ചു

Written By Muhimmath News on Monday, 31 July 2017 | 18:23



ബദിയടുക്ക: ബെള്ളൂരില്‍ ബി.ജെ.പി നേതാവിന്റെ ഓട്ടോ കത്തിച്ച നിലയില്‍. പള്ളപ്പാടിയിലെ ഓട്ടോ ഡ്രൈവറും ബെള്ളൂര്‍ പഞ്ചായത്ത് 88ാം ബൂത്ത് ബി.ജെ.പി സെക്രട്ടറിയുമായ ശാന്തിഗുരിയിലെ ഗോപാല(48)ന്റെ ഓട്ടോയാണ് കത്തിച്ചത്.

വീട്ടുമുറ്റത്ത് സ്ഥലമില്ലാത്തതിനാല്‍ 50 മീറ്റര്‍ അകലെയുള്ള മറ്റൊരു വീട്ടുപറമ്പിലാണ് ഓട്ടോ പതിവായി നിര്‍ത്തിയിടാറ്. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ഇവിടെ നിന്ന് അരകിലോമീറ്റര്‍ അകലെയാണ് ഓട്ടോ കത്തുന്നത് നാട്ടുകാര്‍ കണ്ടത്. അവര്‍ ഗോപാലനെ വിവരമറിയിക്കുകയായിരുന്നു. ഓട്ടോ തള്ളിക്കൊണ്ടുപോയി കത്തിച്ചതാകുമെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് ആദൂര്‍ പൊലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved