Latest News :
Home » , , » കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു

കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു

Written By Muhimmath News on Friday, 7 July 2017 | 09:51
























പെരിയ: ദേശീയപാതയില്‍ പെരിയ കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് സമീപം ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കണ്ണൂര്‍ ആയിക്കര അഞ്ച് കണ്ടിയിലെ ജുനൈദ് (35) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 3.30യോടെയായിരുന്നു അപകടം. 

ജുനൈദ് ഓടിച്ചിരുന്ന കാര്‍ കാസര്‍കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറില്‍ കുടുങ്ങിയ ജുനൈദിനെ പെരിയ ബസ് സ്‌റ്റോപ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് പി.കെ ജയന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ അര മണിക്കൂറോളം പരിശ്രമിച്ചാണ് പുറത്തെടുത്തത്. 

പരിക്ക് ഗുരുതരമായതിനാല്‍ യുവാവ് ആശുപത്രിയിലെത്തും മുമ്പ് മരണപ്പെടുകയായിരുന്നു. അപകടവിവരമറിഞ്ഞ് കാഞ്ഞങ്ങാട്ട് നിന്ന് അഗ്‌നി രക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്‌.


കെ. അബ്ദുര്‍റഹ്മാന്‍- താജുന്നിസ ദമ്പതികളുടെ മകനാണ്. ജുനൈദിന്റെ ഭാര്യ ഫര്‍സാന. മകന്‍: ഈസ. സഹോദരങ്ങള്‍: ജദീര്‍, ഫാത്വിമ. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച ഉച്ചയോടെ കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. 


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved