Latest News :
Home » , , » ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ വ്യാപാരിയെ തല്ലിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെ ; ഗൂഢാലോചന നടത്തിയത് ബി.ജെ.പി ജില്ലാനേതാവിന്റെ നേതൃത്വത്തിലെന്ന് പൊലീസ്

ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ വ്യാപാരിയെ തല്ലിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെ ; ഗൂഢാലോചന നടത്തിയത് ബി.ജെ.പി ജില്ലാനേതാവിന്റെ നേതൃത്വത്തിലെന്ന് പൊലീസ്

Written By Muhimmath News on Saturday, 8 July 2017 | 10:50

റാഞ്ചി: ജാര്‍ഖണ്ഡിലെ രാംഗഡില്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് 45കാരനായ മുസ്‌ലിം വ്യാപാരിയായ അലിമുദ്ദീന്‍ അന്‍സാരിയെ ഗോ രക്ഷാ സേനയുടെ ഗുണ്ടകള്‍ തല്ലിക്കൊന്നത് കൃത്യമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ്.

കൊലപാതകത്തില്‍ ബി.ജെ.പി ജില്ലാ മീഡിയാ ഇന്‍ ചാര്‍ജായ ദീപക് മിശ്രയ്ക്ക് പങ്കുള്ളതായും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവായ നിത്യാനന്ദ് മഹോട്ടയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഉീി േങശ ൈപത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കരുത്, ദേവഹിതത്തിന് എതിരാണെന്നവാദവുമായി രാജകുടുംബം

കൊലപാതകത്തിന് കാരണം ജനക്കൂട്ടത്തിന്റെ പെട്ടെന്നുള്ള പ്രകോപനമല്ലെന്നും കൊലപാതകം നടക്കുന്നതിന് മുന്‍പ് മണിക്കൂറുകളോളം അന്‍സാരിയെ ഗോസംരക്ഷക പ്രവര്‍ത്തകര്‍ പിന്തുടര്‍ന്നിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊലപാതക ദിവസം രാവിലെ 7.30 മുതല്‍ 9.30 വരെ രണ്ട് മണിക്കൂര്‍ നേരം അക്രമികള്‍ തുടര്‍ച്ചയായി പരസ്പരം വിവരങ്ങള്‍ കൈമാറിയതായും കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായാണ് കൊലപാതകമെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതിലൂടെ പ്രതികളായ മിശ്രയും ചോട്ടുവെര്‍മയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതായി കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved