Latest News :
Home » , » ചൈന കശ്മീരില്‍ ഇടപെടുന്നെന്ന് മെഹ്ബൂബ മുഫ്തി

ചൈന കശ്മീരില്‍ ഇടപെടുന്നെന്ന് മെഹ്ബൂബ മുഫ്തി

Written By Muhimmath News on Saturday, 15 July 2017 | 19:48



ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ സുരക്ഷാ സ്ഥ്തി മോശമാകുന്നതില്‍ ചൈനയ്ക്ക് പങ്കുണ്ടെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

കശ്മീരില്‍ ഇപ്പോഴുള്ളത് ക്രമസമാധാന പ്രശ്‌നമല്ല. ഇത് പുറത്ത് നിന്നുള്ള ശക്തികളുടെ ഇടപെടല്‍ കൊണ്ട് ഉണ്ടാകുന്നതാണ്. നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. പുറത്തു നിന്നെത്തുന്ന തീവ്രവാദികള്‍ കശ്മീരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ചൈനയും കശ്മീരില്‍ ഇടപെടുന്നുണ്ട്, മെഹ്ബൂബ പറഞ്ഞു.

ദോക്ലാമിലെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് കശ്മീര്‍ മുഖ്യമന്ത്രിയുടെ പ്രസ്ഥാവന. കശ്മീര്‍ താഴ് വരയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് കൈക്കൊണ്ട നടപടികളെപ്പറ്റി രാജ്‌നാഥ് സിങ്ങുമായുള്ള അരമണിക്കൂര്‍ ചര്‍ച്ചയില്‍ മെഹ്ബൂബ വിശദീകരിച്ചു. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനെപ്പറ്റിയും ഇരുവരും ചര്‍ച്ച ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന തീവ്രവാദി അക്രമണത്തില്‍ ഏഴ് അമര്‍നാഥ് തീര്‍ത്ഥാടകരാണ് കൊല്ലപ്പെട്ടത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved