Latest News :
Home » , » ചൂരിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതിക്ക് സഹായം ചെയ്ത യുവാവ് അറസ്റ്റില്‍

ചൂരിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതിക്ക് സഹായം ചെയ്ത യുവാവ് അറസ്റ്റില്‍

Written By Muhimmath News on Monday, 31 July 2017 | 18:02

























കാസര്‍കോട്: സുഹൃത്തിനൊപ്പം ഫാസ്റ്റ് ഫുഡ് കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ചൂരിയിലെ അല്‍ത്താഫിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് സഹായം ചെയ്തു കൊടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ബി.എം.എസ് പ്രവര്‍ത്തകനും കുഡ്‌ലു സ്വദേശിയുമായ ദിനേശി (27)നെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.

ജൂണ്‍ 19 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ പ്രതികളായ കുഡ്‌ലുവിലെ ദീപക് (26), കറന്തക്കാട് ശിവാജി നഗറിലെ സന്ദീപ് (26), ശിവശക്തിനഗറിലെ ശ്രീജിത്ത് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. കേസില്‍ ഒന്നാം പ്രതി ദീപകിന് ഒളിവില്‍ കഴിയാന്‍ സഹായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തത് ദിനേശാണെന്ന് പോലീസ് പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved