Latest News :
Home » , , , , » റിയാസ് മൗലവി വധക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

റിയാസ് മൗലവി വധക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Written By Muhimmath News on Saturday, 1 July 2017 | 11:55
























കാസര്‍കോട്: ചൂരി ഇസ്സത്തുല്‍ ഇസ് ലാം മദ്‌റസാധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യേപക്ഷ തള്ളിയത്. 

ജാമ്യാപേക്ഷയുടെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കേളുഗുഡ്ഡെ അയ്യപ്പനഗറിലെ അജേഷ്(20), ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ (21), കേളുഗുഡ്ഡെ പട്‌ളയിലെ നിഥിന്‍(19) എന്നിവരാണ് പ്രതികള്‍. പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലാണ്.


പ്രതികളുടെ ജാമ്യത്തെ എതിര്‍ത്തുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും മുതിരുമെന്നും തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

ടി പി ചന്ദ്രശേഖരന്‍ കൊലക്കേസും, മഅ്ദനി കേസും അടക്കം വാദിച്ച പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ. കെ അശോകനെയാണ്  സ്‌പെഷ്യല്‍ പബ്ലിക് പ്രേസിക്യൂട്ടറായി നിയമിച്ചത്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved