Latest News :
Home » » കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് കലക്ട്രേറ്റ് ധര്‍ണനടത്തി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് കലക്ട്രേറ്റ് ധര്‍ണനടത്തി

Written By Muhimmath News on Saturday, 1 July 2017 | 12:48

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. 

വിദ്യാനഗര്‍ ഗവ. കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ട്രേറ്റ് പരിസരത്ത് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഹരിച്ഛന്ദ്ര നായകിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.  

മാര്‍ച്ച് എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ല ചെയര്‍മാന്‍ ചെറക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, പിബി അബ്ദുറസാഖ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എംസി കമറുദ്ദീന്‍, യുഡിഎഫ് കണ്‍വീനര്‍ പി. ഗംഗാധരന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രസംഗിക്കാന്‍ പോലീസ് മൈക്ക് പോലും അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved