Latest News :
Home » » സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു

സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു

Written By Muhimmath News on Monday, 3 July 2017 | 11:14

കാഞ്ഞങ്ങാട്: സിപിഎം രാഷ്ട്രീയ ക്യാമ്പയിന്റ ഭാഗമായുള്ള ഗൃഹസന്ദര്‍ശന പരിപാടി ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. അജാനുര്‍ പഞ്ചായത്തിലെ 34ാം നമ്പര്‍ ബൂത്തതര്‍ത്തിയിലെ മാവുങ്കാല്‍ പുതിയകണ്ടത്താണ് അതിക്രമം. 

സിപിഎം ലോക്കല്‍ കമ്മറ്റിയംഗം ടി വി പത്മിനി, ബ്രാഞ്ച്‌സെക്രട്ടറി എം ആര്‍ ദിനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്വകാഡായി വീടുകള്‍ കയറിയിറങ്ങി സിപിഎം ലഘുലേഖകള്‍ വിതരണംചെയ്യാന്‍ എത്തിയപ്പോഴാണ് ആര്‍എസ്എസ് പ്രവര്‍ത്തകരായ മധു ,ബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ ലഘുലേഖവാങ്ങി നശിപ്പിക്കുകയും ഇനി വിടുക കയറിയിറങ്ങിയാല്‍ കാല്‍ അടിച്ചുപൊളിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയത്. 

ബിജെപി സ്വാധീനകേന്ദ്രങ്ങളില്‍ എതിര്‍ രാഷ്ട്രീയപാര്‍ടികളുടെ ആശയപ്രചരണം തടയുന്ന ഫാസിസ്റ്റ് നടപടിയാണെന്ന് സി പിഎം ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ഭക്ഷണസ്വാതന്ത്രം തടയുന്നവര്‍ സഞ്ചാര സ്വതന്ത്രവും ആശയപ്രചരണസ്വാതന്ത്രവും തടയുകയാണ്. മാവുങ്കാലില്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തെ അക്രമിച്ച് വിജയിയായ ഇപ്പേഴത്തെ മന്ത്രി ഇ ചന്ദ്രശേഖരനെയും എല്‍ഡിഎഫിന്റെ ജില്ലാ നേതാക്കളെയും പരസ്യമായി അക്രമിച്ച മാവുങ്കാലിനടുത്താനണ് സിപിഎം പ്രദേശിക പ്രവര്‍ത്തകരുടെ സ്‌ക്വാഡ് പ്രവര്‍ത്തനം തടസപ്പെടുത്തിയത്. 

സിപിഎം പ്രവര്‍ത്തകരും ഇത്തരത്തിലാരു തിരുമാനമെടുത്താല്‍ സംഘപരിവാര്‍ സംഘടനകളുടെ സ്വതന്ത്രമായ സംഘടനാ പ്രവര്‍ത്തനം എങ്ങനെ നടക്കുമെന്നുള്ള ആത്മപരിശോധനക്ക് സംഘപരിവാര്‍ നേതൃത്വം തയ്യാറാകണമെന്ന് സിപിഎം കാഞ്ഞങ്ങാട് എരിയാകമ്മറ്റി ആവ്യശ്യപ്പെട്ടു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved