Latest News :
Home » , , » കല്യാണ ദിവസം കാസര്‍കോട് താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്ക് ഭക്ഷണം നല്‍കി മണവാളന്‍ മാതൃകയായി

കല്യാണ ദിവസം കാസര്‍കോട് താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്ക് ഭക്ഷണം നല്‍കി മണവാളന്‍ മാതൃകയായി

Written By Muhimmath News on Saturday, 8 July 2017 | 10:05
























കാസര്‍കോട്: കല്യാണദിവസം നിക്കാഹ് കഴിഞ്ഞ ഉടനെ പുതു മണവാളനും സി വൈ സി സി ചൗക്കി യൂത്ത് കള്‍ച്ചറല്‍ സെന്റര്‍ ജി സി സി കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ഇഞ്ചീനിയറുമായ അബ്ദുല്‍ സമദും സി വൈ സി സി ഭാരവാഹികളും സുഹൃത്തുക്കളുമൊന്നിച്ച് കാസര്‍കോഡ് താലൂക്ക് ആശുപത്രിയില്‍ എത്തി നേരിട്ട് ഭക്ഷണം നല്‍കിയത്. സമദിന്റെ കല്യാണമായിരുന്നു വ്യാഴാഴ്ച. 

സാദിഖ് കടപ്പുറം, ആരിഫ് ബിന്ദാസ്, തൗസീഫ് ചൗക്കി, സിദ്ധീഖ് വെസ്റ്റ് ,താജുദ്ദീന് വെസ്റ്റ്, അസ്ലം കടപ്പുറം, സലീം ബിന്ദാസ്, അന്‍ച്ചു ബിന്ദാസ്, ജംഷീ ചൗക്കി, ഇഷാം ചൗക്കി, അഷ്‌റഫ് ചൗക്കി, കലീല്‍ അര്‍ജാല്‍, സാജിര്‍ അബ്ബാസ് എന്നിവരോടൊപ്പമാണ് അബ്ദുല്‍ സമദ് താലൂക്ക് ആശുപത്രിയില്‍ എത്തിയത്.
 സി വൈ സി സി രക്ഷാധികാരി അസീസ് കടപ്പുറം സമദിനേയും കൂട്ടുകാരെയും അഭിനന്ദിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved