Latest News :
Home » , » കര്‍ണ്ണാടക സ്വദേശി കുമ്പളയിലെ കടവരാന്തയില്‍ മരിച്ച നിലയില്‍

കര്‍ണ്ണാടക സ്വദേശി കുമ്പളയിലെ കടവരാന്തയില്‍ മരിച്ച നിലയില്‍

Written By Muhimmath News on Thursday, 27 July 2017 | 13:06

കുമ്പള: കര്‍ണ്ണാടക സ്വദേശിയെ കുമ്പളയിലെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആരിക്കാടിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ കുമാറാ(45)ണ് മരിച്ചത്. 

വ്യാഴാഴ്ച രാവിലെ കുമ്പള ബദിയടുക്ക റോഡിലെ ഒരു കട വരാന്തയിലാണ് മരിച്ച നിലയില്‍ കണ്ടത്. ഏറെകാലമായി കുമ്പളയിലും പരിസരത്തും കൂലിപ്പണി ചെയ്തുവരികയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് സംശയിക്കുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved