Latest News :
Home » , , , » മുഹിമ്മാത്ത് വെബ്‌പോര്‍ട്ടല്‍ ഡയറക്ടര്‍ അബ്ദുല്‍ ഖാദര്‍ സഅദിയുടെ പിതാവ് നിര്യാതനായി

മുഹിമ്മാത്ത് വെബ്‌പോര്‍ട്ടല്‍ ഡയറക്ടര്‍ അബ്ദുല്‍ ഖാദര്‍ സഅദിയുടെ പിതാവ് നിര്യാതനായി

Written By Muhimmath News on Wednesday, 12 July 2017 | 09:32
























ബദിയഡുക്ക: മുഹിമ്മാത്ത് വെബ്‌പോര്‍ട്ടല്‍ ഡയറക്ടര്‍ അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനത്തിന്റെ പിതാവ് സി എച്ച് മുഹമ്മദ് (77) നിര്യാതനായി. ബുധനാഴ്ച രാവിലെ ചുള്ളിക്കാനത്തെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. 

ഭാര്യ: ബീഫാത്തിമ. മറ്റു മക്കള്‍: അബ്ദുര്‍റഹ്മാന്‍ (ദുബായ്), പരേതരായ അബ്ദുല്ല, ആഇശ. മരുമക്കള്‍: മൈമൂന, നബീസ, സമീറ, ഇബ്‌റാഹിം. സഹോദരന്‍: പരേതനായ ബഡുവന്‍ കുഞ്ഞി. 

മയ്യത്ത്  ഉബ്രങ്കള ജുമാ മസ്ജിദ് അങ്കണത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

നിര്യാണത്തില്‍ മുഹിമ്മാത്ത് പ്രസിഡന്റ്  കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, വി.പി.എം. ഫൈസി വില്യാപ്പള്ളി, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ അല്‍ബാഹസന്‍ തുടങ്ങിയവര്‍ അനുശോചിച്ചു. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved