Latest News :
Home » , , , , , , » മംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം റണ്‍വെയില്‍നിന്ന് തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തം

മംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം റണ്‍വെയില്‍നിന്ന് തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തം

Written By Muhimmath News on Monday, 17 July 2017 | 10:54
























മംഗളൂരു: ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി. ഉടന്‍ തന്നെ പൈലറ്റിന് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ സാധിച്ചതിനാല്‍ ദുരന്തം ഒഴിവായി.മംഗളൂരു ബജ്‌പെ വിമാനത്താവളത്തിലാണ് ഞായറാഴ്ച രാവിലെ വന്‍ ദുരന്തം ഒഴിവായത്.

ദുബൈയില്‍ നിന്നും ഞായറാഴ്ച രാവിലെ എത്തിയ ഐ എക്‌സ് 814 നമ്പര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസാണ് റണ്‍വെയില്‍ നിന്നും തെന്നിമാറിയത്. രണ്ട് കുട്ടികളടക്കം 185 യാത്രക്കാരാണുണ്ടായിരുന്നത്. ലാന്‍ഡ് ചെയ്യുന്ന നിമിഷം ശക്തമായ കാറ്റും മഴയും വന്നതോടെ വിമാനം സെന്റര്‍ ലൈനില്‍ നിന്നും അല്‍പം തെന്നിമാറുകയായിരുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വിമാനം സെന്റര്‍ലൈനില്‍ തിരികെയെത്തിയ.
കാസര്‍കോട്, കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പെടെ നിരവധി മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്. 

അതേസമയം യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ വ്യക്തമാക്കി. വിമാനം അപകടത്തില്‍ പെട്ടത് പ്രവാസികളെ ആശങ്കയിലാഴ്ത്തി. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബജ്‌പെ വിമാനത്താവളത്തില്‍ നേവി വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ടയര്‍ പൊട്ടി അപകടം സംഭവിച്ചിരുന്നു. ഭാഗ്യം കൊണ്ടാണ് അന്നും വലിയ അപകടം ഒഴിവായത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved